സിഡ്നി: സിഡ്നിയിലെ ക്വാക്കേഴ്സ് ഹില്‍പ്രദേശത്തുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് ഇല്ലബോ സ്ട്രീറ്റിലെ (Illabo tSreet) വീടിനുള്ളില്‍ വെച്ച് ഇരുവര്‍ക്കും കുത്തേറ്റത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ 30 വയസ്സുള്ള യുവതി മരണമടഞ്ഞു. വീടിന് പുറത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 30 വയസ്സുകാരനായ യുവാവിനെ ഉടന്‍ തന്നെ ലിവര്‍പൂള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവം നടന്ന് ഏകദേശം അരമണിക്കൂറിന് ശേഷം, 47 വയസ്സുള്ള ഒരാള്‍ ബ്ലാക്ക്ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പ്രതിയും തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികയാണ്.

