ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാകുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ തുടരുന്നതിനിടെ,കഴിഞ്ഞ ദിവസം ഒരു ഹിന്ദു കുടുംബത്തിന്റെ വീടുകള്‍ തീവ്രവാദികള്‍ ആസൂത്രിതമായി അഗ്നിക്കിരയാക്കി.ശൈഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശില്‍ രൂപപ്പെട്ട അരാജകത്വം ഹിന്ദു വംശഹത്യയിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ശക്തമാണ്.
ബംഗ്ലാദേശിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പബ്ലിക് ഡിസ്ട്രിക്റ്റിലാണ് നടുക്കുന്ന സംഭവം നടന്നത്.ഒരു ഹിന്ദു കുടുംബത്തിന്റെ അഞ്ച് വീടുകളാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. രാത്രിയില്‍ ആയുധങ്ങളുമായെത്തിയ സംഘം പെട്രോള്‍ ഒഴിച്ചാണ് വീടുകള്‍ക്ക് തീ കൊടുത്തത്.പോലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്

