ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു

ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ്  സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്.   

വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി. 

കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി.

ബി എം എയുടെ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ ‘ജിംഗിള്‍ ബെല്‍സ്’ ഡിസംബര്‍ 27 ശനിയാഴ്ച ഫാന്‍വര്‍ത്ത് സെന്റ്. ജയിംസ് ചര്‍ച്ച് ഹാളില്‍ വച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. വൈകിട്ട് 6 മണിയോടെ ആഘോഷപരിപാടികളുടെ തിരി തെളിഞ്ഞു.

ഈടുറ്റതും കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളായിരുന്നു ഇക്കുറി അസോസിയേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഡിന്നറും റഫിള്‍ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു

റോമി കുര്യാക്കോസ്

Leave a Reply

Your email address will not be published. Required fields are marked *