രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്ന ശീലമുണ്ടോ ഇല്ലെങ്കില്‍ വേഗം തുടങ്ങിക്കോ

ദിവസവും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ആരോ ഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു.

വിവിധ ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും

നാരങ്ങാവെള്ളം ദഹനത്തെ സഹായിക്കുകയും ശരീരത്തില്‍ കാലക്രമേണ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കരള്‍ രോഗങ്ങള്‍ അകറ്റാന്‍ നാരങ്ങ വെള്ളം സഹായകമാണ്

നാരങ്ങ വെള്ളം നല്‍കിയ എലികളില്‍ കരള്‍ തകരാറിന്റെ ലക്ഷണങ്ങള്‍ കുറഞ്ഞതായി ഇന്ത്യന്‍ ജേണല്‍ ഓഫ് പബ്ലിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ പഠനത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് പോലുള്ള കരള്‍ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു

നാരങ്ങ വെള്ളം കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുക മാത്രമല്ല ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് പോലുള്ള കരള്‍ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ സി നാരങ്ങ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

നാരങ്ങാനീരിലെ ആന്റിഓക്സിഡന്റ് കരളില്‍ സ്വാഭാവിക സംരക്ഷണ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ സി നാരങ്ങ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

നാരങ്ങയിലെ വിറ്റാമിന്‍ സി ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു

നാരങ്ങ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് വാര്‍ദ്ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സി ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നാരങ്ങയിലെ സിട്രിക് ആസിഡിന്റെ അംശം മുടികൊഴിച്ചില്‍ അകറ്റുന്നതിനും സഹായകമാണ്.

നാരങ്ങാ വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകും. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ അംശം മുടികൊഴിച്ചില്‍ അകറ്റുന്നതിനും സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *