ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണായിരുന്നു.ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി സിയ റഹ്‌മാന്റെ ഭാര്യയായ ഖാലിദ സിയ ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1981ല്‍ ഭരണനേതൃത്വത്തിലേക്കെത്തുന്നത്.
ബംഗ്ലാദേശില്‍ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബീഗം ഖാലിദ സിയ,1991ല്‍ ആണ് ആദ്യം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 1996 വരെ പ്രധാനമന്ത്രിയായി തുടര്‍ന്ന ഖാലിദ സിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂര്‍ത്തിയാക്കാനായില്ല.
പിന്നീട് 2001-2006 കാലഘട്ടത്തിലും ഖാലിദ സിയ പ്രധാനമന്ത്രി പദത്തിലെത്തി. 2018 ല്‍ അഴിമതി കേസില്‍ തടവിലാക്കപ്പെട്ട ഖാലിദ സിയ 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചതോടെയാണ് മോചിതയായത്.

