തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേത് ആയിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍.അന്വേഷണസംഘത്തിന് മൊഴി നല്‍കിയതിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സഖാവ് പറഞ്ഞപ്പോള്‍ താന്‍ ഒപ്പിട്ടു,അത് മാത്രമാണ് ചെയ്തത് എന്നും വിജയകുമാര്‍ അറിയിച്ചു. ബോര്‍ഡ് യോഗത്തില്‍ സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം പത്മകുമാര്‍ അവതരിപ്പിച്ചപ്പോള്‍ ഒന്നും വായിച്ചു നോക്കാതെ തന്നെ ഒപ്പിടുകയായിരുന്നു എന്നാണ് വിജയകുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്.കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയുമാണ് മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍ വിജയകുമാര്‍ വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പോറ്റി ഉള്‍പ്പെടെ പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നു. ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി പറയുന്നു.
വിജയകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയനുസരിച്ച് എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് പത്മകുമാര്‍ ആയിരുന്നു.സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോര്‍ഡില്‍ പറഞ്ഞു.അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും നോക്കാതെ ഒപ്പിടുകയായിരുന്നു എന്നും വിജയകുമാര്‍ അറിയിച്ചു.

