സിഡ്നി പുതുവത്സരാഘോഷം: വന്‍ സുരക്ഷാ സന്നാഹം

സിഡ്നി: ഡിസംബര്‍ 14-ന് ബോണ്ടായിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന സിഡ്നി പുതുവത്സരാഘോഷങ്ങള്‍ക്ക് (New Year’s Eve) കനത്ത സുരക്ഷയൊരുക്കി ന്യൂ സൗത്ത് വെയില്‍സ് (NSW) പോലീസ്. 15 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ 2,500-ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിക്കുന്നത്.

സാധാരണ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ റയറ്റ് സ്‌ക്വാഡ് (Riot Squad), ഡോഗ് സ്‌ക്വാഡ്, പോള്‍എയര്‍ (PolAir), ട്രാഫിക് പോലീസ് എന്നിവരുടെ സേവനം ലഭ്യമാകും. ചില ഉദ്യോഗസ്ഥര്‍ക്ക് അത്യാധുനിക തോക്കുകളും (long-arm weapons) നല്‍കും.

നിലവില്‍ ജനങ്ങള്‍ക്ക് നേരെ പ്രത്യേക ഭീഷണികള്‍ ഒന്നുമില്ലെന്നും, എന്നാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാനാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പോലീസ് കമ്മീഷണര്‍ മാല്‍ ലാനിയോണ്‍ (Mal Lanyon) അറിയിച്ചു.

തിരക്ക് നിയന്ത്രിക്കാന്‍ സാധാരണ ദിവസങ്ങളേക്കാള്‍ 40% അധികം ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രാത്രി 11 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കും. സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ ജൂതസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെനോറ (Menorah) ദീപം തെളിയിക്കും.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് (Chris Minns) വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *