സിഡ്‌നി: ഓള്‍ഡ് ടൂംഗാബിയിലെ ഓള്‍ഡ് വിന്‍ഡ്സര്‍ റോഡില്‍ വെച്ച് പോലീസ് ഒരു ടാക്‌സി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സംഘം പിടിയിലായത്.16-നും 25-നും ഇടയില്‍ പ്രായമുള്ള ആറുപേരാണ് പിടിയിലായത്.ഇതില്‍ രണ്ട് പേര്‍ കൗമാരക്കാരാണ്. വാഹനത്തില്‍ നിന്ന് ലോഡ് ചെയ്ത നിലയിലുള്ള തോക്കുകള്‍ പോലീസ് കണ്ടെടുത്തു.തല്ലാവോങ്ങിലെ ലൗറ സ്ട്രീറ്റിലുള്ള ഒരു വീടിന് നേരെ നടന്ന വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഈ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.പിടിയിലായവര്‍ വാടകക്കൊലയാളികളായി പ്രവര്‍ത്തിക്കുന്ന വരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.പിടിയിലായവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.
സിഡ്നിയില്‍ തോക്കുകളുമായി ആറംഗ സംഘം പിടിയിലായി; കരാര്‍ കൊലയാളികളാണെന്ന് സംശയിക്കുന്നതായി പോലീസ്

