ശക്തമായ മഴയെത്തുടര്‍ന്ന് നോര്‍ത്ത് ക്വീന്‍സ്ലന്‍ഡില്‍ പ്രളയഭീതി തുടരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന തോരാമഴയില്‍ പ്രദേശത്തെ നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.സൗത്ത് മിഷന്‍ ബീച്ച് പോലുള്ള ഇടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 369 മില്ലിമീറ്റര്‍ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
റോഡ് ഗതാഗതം തടസ്സപ്പെടുകയും പലയിടങ്ങളിലും ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യമാണുള്ളത്. ഫ്‌ലിന്‍ഡേഴ്‌സ് നദി ഉള്‍പ്പെടെയുള്ള പ്രധാന ജലസ്രോതസ്സുകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു

