ദേശീയ സരസ് മേളയ്ക്ക് 28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍, 250 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഏറ്റവും വലിയ വ്യാപാരോത്സവത്തിന് ഒരുങ്ങി പാലക്കാട്

ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്ക് പാലക്കാട് ജില്ലയിലെ തൃത്താല ആതിഥേയത്വം വഹിക്കുന്നത്.

ചാലിശ്ശേരിയില്‍ നടക്കുന്ന മേളയില്‍ കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള 250 പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും.

കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകള്‍ അടങ്ങുന്ന മെഗാ ഇന്ത്യന്‍ ഫുഡ്‌കോര്‍ട്ട്, പ്രശസ്തമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകള്‍ പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാവിഷ്‌ക്കാരങ്ങള്‍, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, പുഷ്പമേള, ഹാപ്പിനെസ് കോര്‍ണര്‍ തുടങ്ങിയവയെല്ലാം മേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *