ടെഹ്റാന് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. ഇറാന് ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെതിരായാണ് കഴിഞ്ഞദിവസം യു എസ് പ്രസിഡണ്ട് ഭീഷണി മുഴക്കിയിരുന്നത്. ആണവ പദ്ധതി വീണ്ടും ആരംഭിച്ചാല്‍ സമ്പൂര്‍ണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നത്.
ഇറാനെതിരെ ആക്രമണം നടത്തിയാല്‍ നോക്കിനില്‍ക്കില്ലെന്നും കഠിനമായ പ്രതികരണം ഉണ്ടായിരിക്കുമെന്നും മസൂദ് പെസെഷ്കിയാന് ട്രംപിന്റെ പേര് പറയാതെ സൂചിപ്പിച്ചു. ഏതെങ്കിലും അടിച്ചമര്‍ത്തല്‍ ആക്രമണത്തോടുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രതികരണം കഠിനവും ഖേദകരവുമായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു…

