പാകിസ്താന്റെ പരാജയത്തിന് മധ്യസ്ഥതയുടെ മുഖംമൂടി അണിയേണ്ട, ചൈനയ്ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

അതിര്‍ത്തിയില്‍ പാകിസ്താന്റെ മുനയൊടിച്ച ഇന്ത്യയുടെ സൈനിക വിജയത്തിന്മേല്‍ അവകാശവാദവുമായി എത്തിയ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. മെയ് മാസത്തില്‍ നടന്ന ഇന്ത്യ-പാക് സൈനിക സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ പ്രസ്താവന ഇന്ത്യ തള്ളി. സംഘര്‍ഷം അവസാനിപ്പിച്ചത് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ നേരിട്ട് സംസാരിച്ചാണെന്നും ഇതില്‍ മൂന്നാം കക്ഷിക്ക് യാതൊരു സ്ഥാനവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *