തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തില്‍ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്.കോര്‍പ്പറേഷന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മേയര്‍ വിവി രാജേഷ്.കരാര്‍ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തില്‍ ശാശ്വത പരിഹാരമെന്നും അതിന് കെഎസ്ആര്‍ടിസി തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു. കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്യും.
പിന്നാലെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നല്‍കുമെന്നും വിവി രാജേഷ് പറഞ്ഞു.കരാര്‍ പ്രകാരം അര്‍ഹമായ ലാഭവിഹിതം കോര്പ്പറേഷന് കെഎസ്ആര്‍ടിസി നല്‍കണം. ത്രികക്ഷി കരാര്‍ ഇല്ലെങ്കില്‍ അവര്‍ പറയട്ടെ.കരാര്‍ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാല്‍ തുടര്‍നടപടി അപ്പോള്‍ ആലോചിക്കാമെന്നും ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്റെ പണി അല്ലെന്നും വി വി രാജേഷ് പറഞ്ഞു.

