ലഹരിക്കെതിരെ അണി ചേരാം ; വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജനശ്രദ്ധയാകര്‍ഷിച്ചു.

തുറവൂര്‍: എരമല്ലൂര്‍ കവലയില്‍ ലഹരിക്കെതിരെ അണി ചേരാം എന്ന മുദ്രാവാക്യവുമായി തുറവൂര്‍ റ്റി ഡി എച്ച് എസ് എസ് , എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജനശ്രദ്ധയാകര്‍ഷിച്ചു.50 അധികം കുട്ടികള്‍ പങ്കെടുക്കുന്ന സപ്തദിന ക്യാമ്പ് GNSLP സ്‌കൂളില്‍ ദിവസങ്ങളായി നടന്നുവരികയാണ്. എരമല്ലൂരിലെ തെരുവുകളിലൂടെ സഞ്ചരിച്ച വിളംബര ജാഥ ജില്ലാ പഞ്ചായത്ത് അംഗം ജ്യോതിലക്ഷി.പി.ആര്‍ ഉത്ഘാടനം ചെയ്ത വിളംബരജാഥ എരമല്ലൂര്‍ കവലയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ലഹരിക്കെതിരെ പ്രതിഷേധജ്വാല റ്റി ഡിഎച്ച്എസ്എസ്, എസ് പി റ്റിഎ പ്രസിഡന്റ് എന്‍ ആര്‍ ഷിനോദ് ഉത്ഘാടനം ചെയ്തു ലഹരിക്കെതിരെയുള്ള ക്യാന്‍വാസില്‍ ബിന്ദു ഷാജി ഉത്ഘാടനം ചെയ്തു.

ലഹരിക്കെതിരെ പാട്ട് പാടാം എന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമണി സോമന്‍ ഉത്ഘാനം ചെയ്ത ഈ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ മനോജ്കമാര്‍ .പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രഘുനാഥ്,സോഫായ് സി.പി,ദീപ്തി, ബിന്‍സി സനില്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറായ സുരേഷ് വി.എല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *