മകരവിളക്കിന്റെ പുണ്യസന്ധ്യയില്‍ ശബരിമലയും പുതുവത്സരത്തെ വരവേറ്റു

മണ്ഡലമഹോത്സവത്തിന് ശേഷം നടയടച്ച ശബരിമല ക്ഷേത്രം മകരവിളക്കിനായി നട തുറന്നപ്പോള്‍ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് അയ്യപ്പ സന്നിധിയിലെത്തിയത്. ശബരിമല അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് ഭക്തജനങ്ങളും പുതുവര്‍ഷത്തെ എതിരേറ്റു.


സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയര്‍ ഫോഴ്‌സ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതുവര്‍ഷ ആഘോഷങ്ങളൊരുക്കിയത്.

ഹാപ്പി ന്യൂ ഇയര്‍ എന്ന് കര്‍പ്പൂരം കൊണ്ടെഴുതി അതിനു അഗ്‌നി പകര്‍ന്നതോടെ സന്നിധാനത്തും പുതുവത്സര പുലരി പിറന്നു. ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളില്‍ കര്‍പ്പൂരം നിറച്ച് തുടര്‍ന്ന് കൃത്യം 12 മണിക്ക് ശബരിമലയിലെ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എ ഡി ജി പി എസ് ശ്രീജിത്ത് കര്‍പ്പൂരത്തിലേക്ക് അഗ്‌നി പകര്‍ന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തര്‍ക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി. പുതുവത്സര ആശംസ നേര്‍ന്നും ശരണം വിളിച്ചും അവരും ആഘോഷത്തിന്റെ ഭാഗമായി

Leave a Reply

Your email address will not be published. Required fields are marked *