ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭഗവാന് ശ്രീരാമനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് നാനാ പടോള്‍. രാഹുല്‍ ഗാന്ധി ഭഗവാന് ശ്രീരാമനെ പോലെ എന്നാല്‍ നാനാ പടോളിന്റെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നാനാ പടോളിന്റെ ഈ പ്രസ്താവന ‘പാദസേവ പ്രോ മാക്സ്’ ആണെന്ന് ബിജെപി വിമര്‍ശിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താത്തത് എന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവ് നാനാ പടോളിന്റെ വിവാദ പരാമര്‍ശം. ‘രാഹുല്‍ ഗാന്ധിക്ക് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ട കാര്യമില്ല, അദ്ദേഹം തന്നെ ശ്രീരാമനെ പോലെയാണ്…എന്നാണ് നേതാവിന്റെ വാക്കുകള്‍

