ജയ്പൂര്‍ : രാജസ്ഥാന് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം തകര്‍ത്ത് ബിഎസ്എഫ്. ഒരു പാകിസ്താന് സ്വദേശിയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ജയ്സാല്‍മീര്‍ ജില്ലയിലെ നാച്ന, നോക് സെക്ടറുകള്‍ക്ക് സമീപം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാകിസ്താന് പൗരനായ ഇസ്രത്തിനെ (35) ആണ് ബിഎസ്എഫ് പിടികൂടിയത്.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധ ജില്ലയില്‍ താമസിക്കുന്ന റാണ മുഹമ്മദ് അസ്ലമിന്റെ മകന് ഇസ്രത്ത് ആണ് അറസ്റ്റില്‍ ആയിട്ടുള്ളതെന്ന് ബിഎസ്എഫ് സ്ഥിരീകരിച്ച.
രാജസ്ഥാന് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം ; പാക്കിസ്ഥാന് സ്വദേശിയെ അറസ്റ്റു ചെയ്തു

