സിഡ്നിയിലെ സംഗീത പ്രേമികള്‍ക്കും ഭക്തജനങ്ങള്‍ക്കും ഒരു സന്തോഷവാര്‍ത്ത. ആഗോളതലത്തില്‍ ശ്രദ്ധേയമായ ‘നന്ദഗോവിന്ദം ഭജന്‍സ്’ തത്സമയം സിഡ്നിയില്‍ അവതരിപ്പിക്കുന്നു. ‘ഗ്ലോബല്‍ ഭജന്‍ യാന്‍’ എന്ന പര്യടനത്തിന്റെ ഭാഗമായാണ് ഈ സംഗീത വിരുന്ന് ഓസ്ട്രേലിയയില്‍ എത്തുന്നത്.
2026 മെയ് 3-ന് സിഡ്നിയിലെ UNSWയിലുള്ള സര് ജോണ്‍ ക്ലാന്‍സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക. കാസാമിയ എന്റര്ടൈന്മെന്റ്സ് ആണ് ഈ പരിപാടിയുടെ സംഘാടകര്‍. ‘ഒത്തൊരുമയുടെ ആഘോഷം’ എന്ന പ്രമേയത്തില്‍ ഒരുങ്ങുന്ന ഈ പരിപാടിയിലൂടെ ഭക്തിസാന്ദ്രമായ ഒരു സായാഹ്നമാണ് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നത്.പരിപാടിയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്.
പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ‘Just Easy Book’ അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്ക് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ടിക്കറ്റ് ബുക്കിംഗിനായി:https://eventik.com.au//concertorperformance
അത്യപൂര്‍വ്വമായ ഈ ആത്മീയ സംഗീത അനുഭവം നേരിട്ട് ആസ്വദിക്കാന്‍ സിഡ്നിയിലെ മുഴുവന്‍ മലയാളികളെയും കലാവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

