പത്തനംതിട്ട: പത്തനംതിട്ടയില്‍ പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നത്. 13 കാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്കുട്ടിയ്ക്ക് വേണ്ടിയാണ് സുനില്‍ കൃഷ്ണന് ജാമ്യം നിന്നത്. ഇരുവരും അയല്‍വാസികളാണ്.
പത്തനംതിട്ടയിലെ ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒന്നരമാസം മുന്‍പാണ് ശങ്കരന്‍കുട്ടിയ്ക്കെതിരേ പരാതി ലഭിച്ചത്. അറസ്റ്റിലായതിന് ശേഷം 40 ദിവസത്തോളം ശങ്കരന്‍കുട്ടി ജയിലില്‍ ആയിരുന്നു. കഴിഞ്ഞമാസം 30 നാണ് സിഐ അടക്കം രണ്ടുപേര്‍ പ്രതിയുടെ ജാമ്യത്തിനായി കോടതിയില്‍ ഹാജരായത്.
വിവരം ചോര്‍ന്നതോടെ സുനില്‍ കൃഷ്ണന് ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞു. തുടര്‍ന്ന് മറ്റൊരാള്‍ ജാമ്യം നിന്നു. ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലാണ് താന്‍ സഹായിച്ചതെന്നാണ് സുനില്‍ കൃഷ്ണന്റെ വാദം.

