ഭരണങ്ങാനം ഗാന്ധിയന്‍ ലാളിത്യം ജീവിതത്തിലുടനീളം പാലിച്ച ആദര്‍ശശുദ്ധിയുള്ള പൊതുപ്രവര്‍ത്തകന്‍, അധ്യാപകന്‍ ഭരണങ്ങാനം ഇടപ്പാടി കളപ്പുരയില്‍ കെ.എം.മാത്തന്‍ സാര്‍ (95) നാനാതുറകളിലുളള ജന സഹസ്രങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി വിടവാങ്ങി.
ദീര്‍ഘകാലം സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഖദര്‍ ഒറ്റ മുണ്ടും ഖദര്‍ ജൂബ്ബയുമണിഞ്ഞു മാത്രം നാട്ടുകാര്‍ കണ്ടിട്ടുള്ള മാത്തന്‍ സാര്‍ ഏവരുടെയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായിരുന്നു.ഒന്നിലേറെ മലയാള പത്രങ്ങളും ഇംഗ്ലിഷ് പ്രതവും മുടക്കമില്ലാതെ വായിച്ചിരുന്ന അദ്ദേഹം ജീവിക്കുന്ന വിജ്ഞാനകോശം ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ പറയുന്നു.ആദര്‍ശശുദ്ധിയുള്ള പൊതുപ്രവര്‍ത്ത കനായിരുന്നു മാത്തന്‍.ഹൈസ്‌കൂള്‍ പ്രധാനാധ്യാപക നായിരിക്കെ തന്നെ പഞ്ചായത്ത് മെംബറും തുടര്‍ന്ന് പ്രസിഡന്റുമായി സേവനം ചെയ്തു.സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.മാത്തന്‍ പ്രധാനാധ്യാപകനായിരുന്ന കാലഘട്ടം : സ്‌കൂളിന്റെ സുവര്‍ണ കാലമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട തിന്റെ സുവര്‍ണ ജൂബിലി 1983-84ല്‍ വിപുലമായ പരിപാടികളോ ടെ നടത്തിയത് മാത്തന്റെ നേതൃ ത്വത്തിലാണ്.സഹപ്രവര്‍ത്തകര്‍ ക്കിടയിലും സുസമ്മതനായിരു ന്നു അദ്ദേഹം.
ഹൃദയശുദ്ധിയുള്ള പൊതുപ്ര വര്‍ത്തകനെന്ന നിലയിലും തൊ ഴിലിനോടു പ്രതിബദ്ധതയുള്ള അധ്യാപകനെന്ന നിലയിലും സേവനം ചെയ്ത മാത്തന്‍ സാറിന്റെ വേര്‍പാട് ഇടപ്പാടിക്കും ഭരണങ്ങാനത്തിനും തീരാനഷ്ടമാണ്

