ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ജില്ല ബാല ചിത്രരചന മത്സരം ജനുവരി 10ന് രാവിലെ ഒമ്പത് മുതല്‍ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടത്തും. എല്‍.പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചശക്തി കുറവുള്ളവര്‍, സംസാരവും കേള്‍വികുറവും നേരിടുന്നവര്‍ എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം.
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ജില്ലാതലത്തില്‍ മാത്രമാണ് മത്സരം. ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജലഛായം, എണ്ണഛായം, പെന്‍സില്‍ ഡ്രായിംഗ് എന്നിവ ഉപയോഗിക്കാം. സ്‌കൂള്‍ ഐ.ഡി. കാര്‍ഡുകള്‍ സഹിതം എത്തണം. രാവിലെ 8.30 നാണ് രജിസ്‌ട്രേഷന്‍. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മെമന്റോയും മെഡലും വിതരണം ചെയ്യും. ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് ജനുവരി 24ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9747402111, 9895345389, 9447719520.

