ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു ; പ്രതികള്‍ക്ക് നേരെ പോലീസ് എന്‍കൗണ്ടര്‍

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് നേരെ പോലീസ് എന്‍കൗണ്ടര്‍.ബുലന്ദ്ഷഹറില്‍ ആണ് ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ടെറസില്‍ നിന്നും താഴെയെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്.സംഭവത്തിലെ പ്രതികളെ രണ്ടുപേരെയും പോലീസ് വെടിവെച്ച് വീഴ്ത്തി.ഗുരുതരാവസ്ഥയിലുള്ള ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

ജനുവരി 2 നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.തന്റെ വീടിനു സമീപമുള്ള മറ്റൊരു വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. രണ്ടു പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം തങ്ങളെ തിരിച്ചറിയാതിരിക്കാനായി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കുന്നവരാണ് പ്രതികള്‍.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 70(2), 103(1) വകുപ്പുകള്‍ പ്രകാരവും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ 5(എം), 6 വകുപ്പുകള്‍ പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ എന്‍കൗണ്ടറിലൂടെ കീഴടക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *