ഓസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ്ലന്‍ഡിലുള്ള കുറാഹ് കല്‍ക്കരി ഖനിയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ മേല്‍ക്കൂര തകര്‍ച്ചയില്‍ ഒരു തൊഴിലാളിയെ കാണാതാവുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബ്ലാക്ക്വാട്ടറിന് സമീപമുള്ള ഖനിയുടെ ഉള്‍ഭാഗത്ത് ഏകദേശം ഒരു കിലോമീറ്റര്‍ ആഴത്തിലാണ് അപകടം നടന്നത്. സംഭവസമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളില്‍ രണ്ടുപേരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.ഇതില്‍ ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്.കാണാതായ മൂന്നാമത്തെ തൊഴിലാളിക്കായുള്ള തീവ്രമായ തിരച്ചില്‍ ക്വീന്‍സ്ലാന്‍ഡ് മൈന്‍സ് റെസ്‌ക്യൂ സര്‍വീസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തുടരുകയാണ്.അപകടത്തെത്തുടര്‍ന്ന് ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു.
ക്വീന്‍സ്ലന്‍ഡ് കല്‍ക്കരി ഖനിയില്‍ അപകടം: ഒരു തൊഴിലാളിയെ കാണാതായി; മറ്റൊരാള്‍ക്ക് പരിക്ക്

