2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിര്‍ദ്ദേശപ്രകാരം, ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്കീമില്‍ (PBS) ഉള്‍പ്പെട്ട മരുന്നുകളുടെ പരമാവധി നിരക്ക് 31.60-ഡോളറില്‍ നിന്ന് 25-ഡോളറിലേക്ക് കുറച്ചു.
ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (HRT), ഗര്‍ഭനിരോധന ഗുളികകള്‍ തുടങ്ങിയ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന മരുന്നുകള്‍ക്കാണ് ഈ വിലക്കുറവ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത്.
ഏകദേശം 6 ലക്ഷത്തിലധികം ഓസ്ട്രേലിയന്‍ സ്ത്രീകള്‍ക്ക് ഈ വിലക്കുറവിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഈ മാറ്റത്തിലൂടെ ഓസ്ട്രേലിയന്‍ കുടുംബങ്ങള്‍ക്ക് മരുന്നിനായി ചെലവാക്കുന്ന തുകയില്‍ വര്‍ഷം തോറും ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്ലര്‍ അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് (Cost of living) കുറയ്ക്കുന്നതിനും സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ’60-ഡേ പ്രിസ്ക്രിപ്ഷന്’ (ഒറ്റയടിക്ക് രണ്ട് മാസത്തെ മരുന്ന് വാങ്ങാനുള്ള സൗകര്യം) പദ്ധതിക്ക് പിന്നാലെയാണ് ഈ പുതിയ ഇളവും വന്നിരിക്കുന്നത്.

