ന്യൂഡല്‍ഹി: ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്.
കേരളത്തിലേക്കുള്ള നാലംഗ സ്ക്രീനിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ മധുസൂദന്‍ മിസ്ത്രിയാണ്.ഡോ. സഈദ് നസീര്‍ ഹുസൈന്, നീരജ് ഡാങ്കി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങള്‍.അസമില്‍ പ്രിയങ്ക ഗാന്ധിയാണ് ചെയര്‍പേഴ്സണ്‍. സപ്തഗിരി ശങ്കര്‍ ഉലക, ഇമ്രാന് മസൂദ്, സിരിവെല്ല പ്രസാദ് എന്നിവരാണ് അംഗങ്ങള്‍
തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ടി.എസ് സിങ് ഡിയോ ആണ് ചെയര്‍പേഴ്സണ്‍. യശോമതി ഠാക്കൂര്‍,ജി.സി ചന്ദ്രശേഖര്‍,അനില്‍ കുമാര്‍ യാദവ് എന്നിവരാണ് അംഗങ്ങള്‍. പശ്ചിമ ബംഗാളില്‍ ബി.ജെ ഹരിപ്രസാദ് ആണ് ചെയര്‍പേഴ്സണ്‍. ഡോ.മുഹമ്മദ് ജാവേദ്, മംതാ ദേവി, ബി.പി സിങ് എന്നിവരാണ് അംഗങ്ങള്‍

