കലാഭവന്‍മണിയുടെ 55-ാം ജന്മദിനം അഗതികളോടൊപ്പം ആഘോഷിച്ച് സാപ്‌കോ അക്ടേഴ്‌സ് ഫാമിലി ഗ്രൂപ്പും മലവാടി ഗ്രൂപ്പും

മലയാളത്തിന്റെ പ്രിയ നടന്‍ അന്തരിച്ച കലാഭവന്‍ മണിയുടെ 55 -ാം ജന്മദിനത്തോട് അനബന്ധിച്ച് ആക്ടേഴ്‌സ ഫാമിലി ഗ്രൂപ്പും മലര്‍വാടി ഗ്രൂപ്പും സംയുക്തമയി തൊടുപുഴ മൈലകൊമ്പ് ദിവ്യരക്ഷാലയത്തില്‍ സാംസ്‌കാരിക സമ്മേളനവും ഡാന്‍സ് ആന്‍ഡ് മ്യൂസിക്കല്‍ മെഗാ ഈവന്റും സംഘടിപ്പിച്ചു.കലൂര്‍കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി മനോജ് സമ്മേളനം ഉത്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബാബു മനയ്ക്ക് പറമ്പന്‍ മുഖ്യ പ്രഭാഷണം നടത്തി.ദിവ്യരക്ഷാലയം വൈസ് പ്രസിഡണ്ട് ബിന്ദു മാത്യു അധ്യക്ഷയായിരുന്നു.

ചടങ്ങില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ മോളി ജെയിംസ്‌നെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷണ്മുഖന്‍ മുവാറ്റുപുഴയേയും,ആക്ടേഴ്‌സ് ഫാമിലിയുടെ പ്രസിഡന്റ് സജാദ് മുവാറ്റുപുഴയേയും അനുമോദിച്ചു.ചാരിറ്റിക്ക് നേതൃത്വം നല്‍കിയ മോളി ജെയ്ംസിനെ ഷണ്മുഖന്‍ മുവാറ്റുപുഴ പൊന്നാടയണിയിക്കുകയും ആന്‍സി ജോര്‍ജ് ആദരവ് നല്‍കുകയും ചെയ്തു..

തുടര്‍ന്ന് നടന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക്കല്‍ മെഗ ഷോയില്‍ യില്‍ മ്യൂസിക ഡയറക്ടര്‍ പ്രസാദ് പായിപ്ര,സോഷ്യല്‍ മീഡിയ താരങ്ങളായ ഷണ്മുഖന്‍ മുവാറ്റുപുഴ, ബിബിന്‍ റാന്നി, സല്‍മ ദേശമംഗലം,ഷീജമണി,ഗായകരായ ജയന്‍ നെല്ലിക്കുഴി,ഫൈസല്‍ മുളവൂര്‍,പുഷ്പ ചാലക്കുടി,സുമാവിജയന്‍,ആന്‍സി ജോര്‍ജ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.കലാമണ്ഡലം കലാക്ഷേത്ര വൈരുഷ് അവതരിപ്പിച്ച നാടോടി നൃത്തവും, ടോവിനോയും വിന്‍സെന്റും ചേര്‍ന്നൊരുക്കിയ സിനിമാറ്റിക് ഡാന്‍സും,കൃഷ്ണനന്ദ, വൈഗ, അന്നമോള്‍ എന്നിവരുടെ നാടോടി നൃത്തവും വേദിയില്‍ അരങ്ങേറി..തുടര്‍ന്ന് ബിജുമോന്‍ തൊടുപുഴയും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ സ്‌നേഹവിരുന്നിലും എല്ലാവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *