ലഖ്നൗ :സംരക്ഷിത ഭൂമിയില്‍ അധികൃത കെട്ടിടങ്ങളും മസ്ജിദും ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് യോഗി സര്‍ക്കാര്‍.കോട് പൂര്‍വി പ്രദേശത്തെ ഷാഹി ജുമാ മസ്ജിദ്-ശ്രീ ഹരിഹര്‍ മന്ദിര്‍ പ്രദേശത്തിന് സമീപം ഭൂമി അളക്കല്‍ നടപടികളും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന നടപടികളും ആരംഭിച്ചു.ഇത് ഒരു സംരക്ഷിത ഭൂമിയാണെന്നും ദരിദ്രര്‍ക്ക് അനുവദിച്ചു നല്‍കിയതാണെന്നും എന്നാല്‍ അതില്‍ ഒരു പള്ളി നിര്‍മ്മിക്കുകയും അനധികൃതമായി വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് സാംഭാല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
48 വ്യക്തികളെ അനധികൃത താമസക്കാരായി തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.എല്ലാ കയ്യേറ്റങ്ങളും പൊളിച്ചുമാറ്റുമെന്നും ഭൂമി കൈവശപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.ഏകദേശം 4,780 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് കയറിയിട്ടുള്ളത് എന്നാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്.

