വെനസ്വേലയുടെ ദീർഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തു അമേരിക്കയിലേക്ക് കൊണ്ടുവന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ. തന്റെ സുഹൃത്തായ വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെ ഉടൻ മോചിപ്പിക്കണമെന്ന് കിം ആവശ്യപ്പെട്ടു. ഒരു ലോകമഹായുദ്ധത്തിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക് എന്നും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി.
1989-ൽ പനാമ അധിനിവേശത്തിനുശേഷം ലാറ്റിനമേരിക്കയിൽ വാഷിംഗ്ടൺ നടത്തുന്ന ഏറ്റവും നേരിട്ടുള്ള ഇടപെടലായിരുന്നു ട്രംപ് സർക്കാർ ഇന്ന് വെനസ്വേലയിൽ നടത്തിയത്. വെനസ്വേലയിൽ നിന്നും യുഎസ് പിടികൂടിയ പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിൽ വിചാരണ ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി…

