സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (SCG) നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. മോശം വെളിച്ചവും മഴയും കാരണം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
തുടക്കത്തില്‍ 57 റണ്‍സിന് 3 വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ഇതുവരെ 154 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ജോ റൂട്ട് 103 പന്തില്‍ 72ഉം ഹാരി ബ്രൂക്ക് 92 പന്തില്‍78 വിക്കറ്റ് നേടി. ബെന്‍ ഡക്കറ്റ് (27), സാക് ക്രോളി (16), ജേക്കബ് ബെഥേല്‍ (10) എന്നിവര്‍ പെട്ടെന്ന് പുറത്തായി.ഓസ്ട്രേലിയന്‍ നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട്, മൈക്കല്‍ നെസര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
1888-ന് ശേഷം ആദ്യമായി സിഡ്നി ടെസ്റ്റില്‍ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇല്ലാതെയാണ് ഓസ്ട്രേലിയ കളത്തിലിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്. വെളിച്ചക്കുറവ് കാരണം ചായസമയത്തിന് തൊട്ടുമുമ്പ് കളി നിര്‍ത്തിവെച്ചു.പിന്നീട് മഴ എത്തിയതോടെ ആദ്യ ദിനത്തെ കളി അവസാനിപ്പിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. ആകെ 45 ഓവര്‍ മാത്രമാണ് ഇന്ന് എറിയാന്‍ സാധിച്ചത്.

