ഡല്‍ഹികലാപ ഗൂഢാലോചനാകേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല.

‘ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. അതേസമയം, കേസില്‍ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്‌മാന്‍, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു.

ജസ്റ്റീസ് അരവിന്ദ് കുമാര്‍, ജസ്റ്റീസ് എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ അന്തിമ തീരുമാനമെടുത്തത്. ഡിസംബര്‍ 10-ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് വിധി പറയാനായി മാറ്റിയത്.

പ്രതികള്‍ക്കായി അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് സിംഗ്വി സിദ്ധാര്‍ഥ ദവേ, സല്‍മാന്‍ ഖുര്‍ഷിദ്, സിദ്ധാര്‍ഥ് ലുത്ര എന്നിവര്‍ ഹാജരായി. ഡല്‍ഹി പോലീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു എന്നിവരും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *