ഓസ്ട്രേലിയയില്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്കുന്ന ‘3-ഡേ ഗ്യാരണ്ടി’ (3 Day Guarantee) എന്ന പുതിയ ചൈല്‍ഡ് കെയര്‍ സബ്സിഡി നിയമം 2026 ജനുവരി 5 മുതല്‍ ഔദ്യോഗികമായി നിലവില്‍ വന്നു.മുമ്പ് മാതാപിതാക്കള്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന സമയത്തിനനുസരിച്ച് (ActÈty Test) മാത്രമായിരുന്നു സബ്സിഡി ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം നിശ്ചിത മണിക്കൂര്‍ ജോലി വേണമെന്നില്ല മാതാപിതാക്കള്‍ ജോലി ചെയ്യുന്നവരായാലും അല്ലെങ്കിലും, എല്ലാ അര്‍ഹരായ കുടുംബങ്ങള്‍ക്കും ആഴ്ചയില്‍ 3 ദിവസം (അല്ലെങ്കില്‍ രണ്ടാഴ്ചയില്‍ 72 മണിക്കൂര്‍) സബ്സിഡി ഉറപ്പായും ലഭിക്കും.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈ മാറ്റത്തിലൂടെ വര്‍ഷം ഏകദേശം 1,460 ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.വാര്‍ഷിക വരുമാനം 535,279 ഡോളറില്‍ താഴെയുള്ള, ചൈല്‍ഡ് കെയര്‍ സബ്സിഡിക്ക് (CCS) അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഇത് ലഭിക്കും.
ജോലി നോക്കാതെ തന്നെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള പ്രീ-സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക,ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.തദ്ദേശീയര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കും, ആദിവാസി (F-ir-st N-a-tion-s) വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് രണ്ടാഴ്ചയില്‍ 100 മണിക്കൂര്‍ വരെ സബ്സിഡി ലഭിക്കും.
മൂന്ന് ദിവസത്തില്‍ കൂടുതല്‍ സബ്സിഡി വേണമെങ്കില്‍ പഴയതുപോലെ തന്നെ മാതാപിതാക്കളുടെ ജോലി സമയം അല്ലെങ്കില്‍ പഠന സമയം (ActÈty Test) പരിഗണിക്കും.ഈ പുതിയ നിയമം ഓസ്ട്രേലിയയിലുടനീളമുള്ള ഏകദേശം 1.26 ലക്ഷം കുട്ടികള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

