ആംബുലന്‍സ് വിക്ടോറിയയും സെന്റ് ജോണ്‍ ആംബുലന്‍സും സംയുക്തമായി വിക്ടോറിയ സംസ്ഥാനത്ത് ഹൃദയാഘാതം മൂലമുള്ള മരണങ്ങള് കുറയ്ക്കുന്നതിനായി ‘ഹാര്‍ട്ട് സേഫ് കമ്മ്യൂണിറ്റീസ്’ പദ്ധതി നിലവില്‍ വന്നു.ഹൃദയാഘാതം (Cardiac Arrest) സംഭവിക്കുന്ന ആദ്യ നിമിഷങ്ങളില്‍ തന്നെ രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിനായി പ്രാദേശിക കമ്മ്യൂണിറ്റികളെ സജ്ജമാക്കും.പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സ്പോര്‍ട്സ് ക്ലബ്ബുകളിലും കൂടുതല്‍ ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫിബ്രിലേറ്ററുകള്‍ (AED) സ്ഥാപിക്കും. ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ്.വിക്ടോറിയയിലെ സാധാരണ ക്കാ രായ ജനങ്ങള്‍ക്ക് സി.പി.ആര് നല്‍കുന്നതിനും ഡിഫിബ്രിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അടിയന്തര പരിശീലനം നല്‍കും.ആംബുലന്‍സ് വിക്ടോറിയയും സെന്റ് ജോണ്‍ ആംബുലന്‍സും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്താല്‍ ആംബുലന്‍സ് എത്തുന്നതിന് മുമ്പ് തന്നെ അടുത്തുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിവരം നല്കുന്ന സംവിധാനവും ഇതിലുണ്ട്.
നേരത്തെ തിരഞ്ഞെടുത്ത ചില നഗരങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഈ പദ്ധതി, ഇപ്പോള്‍ വിക്ടോറിയയിലെ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ ഗ്രാമീണ മേഖലകളിലേക്കും നഗരപ്രാന്തങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതിലൂടെ ഓരോ വര്‍ഷവും നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് വിക്ടോറിയന്‍ ആരോഗ്യ മന്ത്രാലയം കരുതുന്നു.

