ഓസ്ട്രേലിയയുടെ തെക്ക്-കിഴക്കന്‍ മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടാനിരിക്കുന്നത് കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉഷ്ണതരംഗമായിരിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ 8 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
മെല്‍ബണിലും അഡലെയ്ഡിലും ബുധനാഴ്ചയോടെ താപനില 41 °C കടക്കുമെന്ന് കരുതപ്പെടുന്നു.ഉള്‍നാടന്‍ പ്രദേശങ്ങളായ മില്‍ഡുറ പോലുള്ള സ്ഥലങ്ങളില്‍ 44°C മുതല്‍ 46°C വരെ ചൂട് അനുഭവപ്പെട്ടേക്കാം.ചില ഉള്‍നാടന്‍ മേഖലകളില്‍ ചൂട് 48°C വരെ എത്തിയേക്കാമെന്നും സൂചനയുണ്ട്.2019-20 ലെ ‘ബ്ലാക്ക് സമ്മര്‍’ കാട്ടുതീ സമയത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ഹീറ്റ് വേവ് സാഹചര്യമാണിതെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഡീന്‍ നാരമോര്‍ വ്യക്തമാക്കി.
കടുത്ത ചൂടിനൊപ്പം കാറ്റും വര്‍ധിക്കുന്നത് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ പലയിടങ്ങളിലും ‘ഫയര്‍ ബാന്‍’ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.ധാരാളം വെള്ളം കുടിക്കുക, എയര്‍കണ്ടീഷണറുകളോ ഫാനുകളോ ഉപയോഗിക്കുക, വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി നിര്‍ത്തുക.ഈ ആഴ്ച പകുതിയോടെ (ബുധന്‍ മുതല്‍ വെള്ളി വരെ) ചൂട് അതിന്റെ പരമാവധിയില്‍ എത്തുമെന്നും വാരാന്ത്യത്തോടെ നേരിയ കുറവുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

