സൗദിയുമായുള്ള സംഘർഷത്തിനിടെ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി യുഎഇ ;ഇന്ത്യൻ സൈനിക മേധാവി യുഎഇയിൽ

അബുദാബി : ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി യുഎഇ സന്ദർശനത്തിനായി അബുദാബിയിൽ എത്തി. യുഎഇ ആർമി കമാൻഡർ മേജർ ജനറൽ സ്റ്റാഫ് യൂനിസ് മയൂസ് സയ്യിദ് അൽ ഹലാമിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. യെമൻ ആക്രമണത്തോടെ സൗദി അറേബ്യയുമായുള്ള യുഎഇയുടെ ബന്ധം മോശമായിരിക്കുകയും സംഘർഷങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നുള്ളതും നിർണായകമാണ്.

രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിൽ ഇന്ത്യൻ സൈനിക മേധാവിക്ക് യുഎഇ കരസേന ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുന്നതാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിന്റെ ഭാഗമായി ജനറൽ ദ്വിവേദി യുഎഇയിലെ പ്രധാന സൈനിക സ്ഥാപനങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായും സൈനികരുമായും സംവദിക്കുകയും ചെയ്യും. യുഎഇ നാഷണൽ ഡിഫൻസ് കോളേജിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിസംബോധന ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *