കാലാവസ്ഥ വ്യതിയാനം ;ഓസ്‌ട്രേലിയ നേരിടാന്‍ പോകുന്നത് വലിയ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി

ഓസ്ട്രേലിയയുടെ പകുതിയിലധികം ഭാഗങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരുകയാണ്. സൗത്ത് ഓസ്ട്രേലിയയില്‍ നാളെ താപനില 47°C വരെയും വിക്ടോറിയയില്‍ 46°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 2019-ലെ ‘ബ്ലാക്ക് സമ്മര്‍’ കാലത്തിന് ശേഷമുള്ള ഏറ്റവും മോശമായ കാലാവസ്ഥയാണിതെന്ന് വിലയിരുത്തപ്പെടുന്നു.കാലാവസ്ഥ വ്യതിയാനം ഓസ്‌ട്രേലിയയെ നയിക്കുന്നത് വലിയ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്ന ആശങ്ക ഉയരുന്നു.

ഓസ്ട്രേലിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഭക്ഷ്യസുരക്ഷാ പ്രതിസന്ധി പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, കന്നുകാലി സമ്പത്തിന്റെ നാശം, ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ക്വീന്‍സ്ലന്‍ഡിലും വടക്കന്‍ ഓസ്ട്രേലിയയിലും ഉണ്ടായ അതിരൂക്ഷമായ പ്രളയം കന്നുകാലി വളര്‍ത്തല്‍ മേഖലയെ തകര്‍ത്തിരിക്കുകയാണ്.ഏകദേശം 16,500 കന്നുകാലികള്‍ പ്രളയത്തില്‍ ചത്തൊടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.ഇത് ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ലഭ്യതയെ വരും മാസങ്ങളില്‍ സാരമായി ബാധിക്കും.

നിലവില്‍ തുടരുന്ന അതിതീവ്ര ഉഷ്ണതരംഗം പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കൃഷിയെ നശിപ്പിക്കുന്നു.ജലസ്രോതസ്സുകള്‍ വറ്റുന്നതും വിളകള്‍ കരിഞ്ഞുപോകുന്നതും കാര്‍ഷിക ഉല്‍പ്പാദനം കുറയാന്‍ കാരണമാകുന്നു.ഇത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും വില കുത്തനെ ഉയരാന്‍ ഇടയാക്കും.ഓസ്ട്രേലിയയിലെ പ്രമുഖ കാര്‍ഷിക സംഘടനയായ അഗ്രിഫോഴ്സിന്റെ പ്രസിഡന്റ് ഷെയ്ന്‍ മക്കാര്‍ത്തി സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്:

Leave a Reply

Your email address will not be published. Required fields are marked *