ക്വീന്‍സ് ലാന്‍ഡ് ; പ്രളയബാധിതര്‍ക്ക് 38 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം

വടക്കുപടിഞ്ഞാറന്‍ ക്വീന്‍സ് ലന്‍ഡില്‍ പ്രളയബാധിതര്‍ക്കായി ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകള്‍ 38 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ ഏകദേശം 16,500 കന്നുകാലികള്‍ ചത്തൊടുങ്ങിയതായാണ് കണക്ക്.പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിയും ക്വീന്‍സ് ലന്‍ഡ് മുഖ്യമന്ത്രി ഡേവിഡ് ക്രിസാഫുളിയും ഇന്ന് ക്ലോണ്‍കറി (Cloncurry) സന്ദര്‍ശിക്കുകയും പ്രളയബാധിതര്‍ക്കായി 38 ദശലക്ഷത്തിന്റെ അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.

വടക്കന്‍ ക്വീന്‍സ്ലന്‍ഡിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഏകദേശം 16,500 കന്നുകാലികള്‍ ചത്തൊടുങ്ങിയതായാണ് പ്രാഥമിക കണക്ക്. 2019-ലെ പ്രളയത്തിന് ശേഷം കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.പ്രളയബാധിതരായ കര്‍ഷകര്‍ക്ക് 75,000 ഡോളര്‍ വരെയുള്ള ഗ്രാന്റുകള്‍ നല്‍കും. ഇതില്‍ 10,000 ഡോളര്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി ഉടന്‍ ലഭ്യമാക്കും.

1,400 കിലോമീറ്ററിലധികം സ്വകാര്യ റോഡുകളും 794 കിലോമീറ്റര്‍ വേലികളും പ്രളയത്തില്‍ തകര്‍ന്നു. ക്ലോണ്‍കറി വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 11.5 ഡോളര്‍ദശലക്ഷം മാറ്റിവച്ചു.ഒറ്റപ്പെട്ടുകിടക്കുന്ന കന്നുകാലികള്‍ക്ക് ഹെലികോപ്റ്റര്‍ വഴി തീറ്റ എത്തിക്കുന്നതിനായി 5 ദശലക്ഷം ഡോളര്‍ അധികമായി അനുവദിച്ചു. ഇതോടെ ഈ പദ്ധതിയുടെ ആകെ തുക 7 ദശലക്ഷമായി ഉയര്‍ന്നു.കാര്‍പെന്റേറിയ ക്ലോണ്‍കറി, ഫ്‌ലിന്‍ഡേഴ്‌സ്,മക്കിന്‍ലേ,റിച്ച്മണ്ട്, വിന്റണ്‍ എന്നീ ഷെയറുകളിലെ ) കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *