ഒരേ മുറ്റത്ത് കളിച്ചു വളര്‍ന്നവര്‍, ഒരേ മടിത്തട്ടില്‍ ഉറങ്ങിയവര്‍, ഇന്ന് ഒരേ മണ്ണിലേക്ക് മടങ്ങി

മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും, റുക്‌സാനയുടെയും 5 മക്കളില്‍ നാലുപേര്‍’അഷാസ് (14),അമ്മാര്‍ (12), അസം (7),അയാഷ് (5) ഒപ്പം അവരുടെ വീട്ടിലെ സഹായിയായിരുന്ന മലപ്പുറം സ്വദേശി ബുഷ്‌റയും ഇനി ഓര്‍മ്മകളില്‍ മാത്രം.അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെയാകെ നെഞ്ചുപിളര്‍ക്കുന്ന സംഭവമായി മാറിയിരിക്കുന്നു.

ചിരിയും,കളിയും,കുസൃതികളുമായി നിറഞ്ഞുനിന്ന ആ വീട് ഒരു നിമിഷം കൊണ്ട് നിശബ്ദമായി.ഒരൊറ്റ സഹോദരിയെയും ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി,ആ 4 സഹോദരങ്ങള്‍ കൈകോര്‍ത്ത് ആരും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായി.

ദുബായിലെ മണ്ണില്‍ ആ കുരുന്നുകള്‍ അന്ത്യനിദ്ര കൊള്ളും.രാവിലെ അബുദാബിയില്‍ വെച്ചും,ഉച്ചയ്ക്ക് ദുബായ് സോനാപൂരിലും നടക്കുന്ന ജനാസ നമസ്‌കാരങ്ങള്‍ക്ക് ശേഷം,ആ കുരുന്നു ജീവനുകള്‍ ഭൂമിയോട് വിടപറയും.

Leave a Reply

Your email address will not be published. Required fields are marked *