ക്ലീന്‍ എനര്‍ജി മേഖലയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 9 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു.ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ വികസിപ്പിക്കാനാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്.ന്യൂ സൗത്ത് വെയില്‍സിലെ ഇരാറിംഗ് (Eraring) പ്ലാന്റില്‍ ഓസ്ട്രേലിയയിലെ വലിയ ബാറ്ററി സംഭരണ സംവിധാനങ്ങളിലൊന്ന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1,770 MWh ശേഷിയുള്ള ഇത് ദക്ഷിണാര്‍ദ്ധഗോളത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി സംഭരണ കേന്ദ്രങ്ങളില്‍ ഒന്നാണ്
പകല്‍ സമയത്ത് സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നും ലഭിക്കുന്ന അധിക ഊര്‍ജ്ജം സംഭരിക്കാനും, രാത്രിയിലെ ആവശ്യകത കൂടുമ്പോള്‍ അത് തിരികെ നല്‍കാനും ഇത് സഹായിക്കും.കല്‍ക്കരി നിലയങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്.
ദീര്‍ഘനേരം ഊര്‍ജ്ജം സംഭരിച്ചു വെക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ക്കാണ് ഈ ഫണ്ടില്‍ മുന്‍ഗണന നല്‍കുന്നത്.ഇതിലൂടെ ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം പൂര്‍ണ്ണമായും ബാറ്ററി/സോളാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഖനന മേഖലയും ഉള്‍നാടന്‍ പ്രദേശങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.2025 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഓസ്ട്രേലിയയില്‍ റെക്കോര്‍ഡ് എണ്ണം വീടുകളില്‍ ബാറ്ററികള്‍ സ്ഥാപിച്ചു.കഴിഞ്ഞ മാസം മാത്രം 1.2 GWh സംഭരണ ശേഷിയുള്ള ബാറ്ററികളാണ് ഓസ്ട്രേലിയക്കാര്‍ വീടുകളില്‍ വെച്ചത്.ഫെഡറല്‍ സര്‍ക്കാരിന്റെ ‘ചീപ്പര്‍ ഹോം ബാറ്ററി പ്രോഗ്രാം’ ഇതിന് വലിയ പിന്തുണ നല്‍കുന്നുണ്ട്.

