സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,800 രൂപയായി.ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ചെറിയ ഇടിവുണ്ടായത് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചു.അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് സ്വര്‍ണ്ണവിലയെ താഴേക്ക് എത്തിക്കാന്‍ കാരണമായിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സാമ്പത്തിക-വ്യാപാര നയങ്ങള്‍ നിക്ഷേപകര്‍ ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണ്ണത്തിന് പകരം മറ്റ് മേഖലകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നത് വില കുറയാന്‍ ഒരു കാരണമാണ്.ജനുവരി മാസം തുടക്കത്തില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തിലായിരുന്നു (പവന് 1.12 ലക്ഷത്തിന് മുകളില്‍). എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ നേരിയ കുറവ് പ്രകടമാണ്. വിവാഹ സീസണ്‍ അടുത്തുവരുന്നതിനാല്‍ ഈ ഇടിവ് സാധാരണക്കാര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്.
ഇതില്‍ ജി.എസ്.ടി (3%), ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, പണിക്കൂലി എന്നിവ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് ജ്വല്ലറികളില്‍ നിന്ന് വാങ്ങുമ്പോള്‍ യഥാര്‍ത്ഥ വിലയില്‍ വ്യത്യാസമുണ്ടാകും.

