കോതമംഗലം : കവളങ്ങാട് സീനായ് മാർ യൂഹാനോൻ മാംദോന പള്ളിയുടെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദിയാഘോഷങ്ങൾ സമാപിച്ചു.
സെമിനാരി റസിഡൻന്റ്,മെത്രാപ്പോലീത്ത അഭി.കുര്യാക്കോസ് മാർ തെയോഫിലോസ് വി.കുർബ്ബാന അർപ്പിച്ചു. കുർബ്ബാനക്ക് ശേഷം,പള്ളിയിലെ മുൻ വികാരിമാരെ അഭിവന്ദ്യ കുര്യാക്കോസ് മാർ തെയോ ഫിലോസ് തിരുമേനി ആദരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്തിൽ പുതുതായി അധികാരമേറ്റ പ്രസിഡന്റ് ബിന്ദു ജോർജ്,വൈസ് പ്രസിഡന്റ് ജോബി ജേക്കബ്,മെമ്പർമാരായ ബൈജു മത്തായി,ബിജി സോജി എന്നിവരെയും,മുതിർന്ന സണ്ടേസ്കൂൾ അദ്ധ്യാപകരെയും,പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങുകൾക്ക് വികാരി ഫാദർ ബേബി മംഗലത്ത് ത ന്നാണ്ട് ട്രസ്റ്റീ മാരായ പി കെ വർഗീസ് പുന്നേലിൽ, എൽദോസ് കുര്യാക്കോസ് തുടക്കര,ഇടവക വൈദികരായ ഫാദർ ജേക്കബ് കുടിയിരിക്കൽ ഫാദർ മോൻസി അബ്രഹാം നിരവത്ത് കണ്ടത്തിൽ,പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടന പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

