തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകള്‍ വലിയ മാറ്റങ്ങള്‍ക്കായിരിക്കും സാക്ഷ്യംവഹിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
വിദ്യാലയങ്ങള്‍ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കുന്നതിനുള്ള മാറ്റങ്ങളായിരിക്കും നടപ്പിലാക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാമെന്നും ജനുവരി 20 വരെ ഇതിന് സമയമുണ്ടാകുമെന്നും മന്ത്രിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

