ഭൂരിഭാഗം ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് വിദേശത്തേയ്ക്ക് കുടിയേറാന്‍ ; സര്‍വേ ഫലം ഇങ്ങനെ?

ഡൽഹി : എ.ഐ അധിഷ്ഠിത ഗ്ലോബല്‍ ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ടേണ്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിദേശത്തേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നതായി കണ്ടെത്തി.

ഇന്ത്യയിലുടനീളമുള്ള 8,000 ആളുകള്‍ക്കിടയില്‍ നടത്തിയ ‘ഇയര്‍എന്‍ഡര്‍ മൈഗ്രേഷന്‍ ബാരോമീറ്റര്‍’സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍.സര്‍വേ പ്രകാരം സാമ്പത്തികവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് 52ശതമാനം ഇന്ത്യക്കാരും വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയോ സാദ്ധ്യതകള്‍ തേടുന്നവരോ ആണ്.

സാമ്പത്തിക വളര്‍ച്ചയാണ് കുടിയേറ്റത്തിനുള്ള പ്രധാന കാരണമായി 46 ശതമാനം പേര്‍ ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍പരമായ വളര്‍ച്ച (34%), വ്യക്തിപരമായ സ്വപ്നങ്ങള്‍ (9%), ആഗോള എക്സ്പോഷര്‍ (4%) എന്നിവയാണ് മറ്റ് കാരണങ്ങള്‍. യൂറോപ്പും ഏഷ്യയുമാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.43% പേര്‍ ജര്‍മ്മനിയെയാണ് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കാണുന്നത്. യു.കെ (17%), ജപ്പാന്‍ (9%), യു.എസ്.എ (4%) എന്നിവയാണ് തൊഴിലന്വേഷകരുടെ മറ്റ് രാജ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *