ആധുനിക കാലത്ത് നേരിടുന്ന എറ്റവു വലിയ പ്രശനമാണ് സ്വന്തമായി ഒരു കൃഷി ഭൂമിയുടെ അപര്യാപ്തത. പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍. മൂന്നും അഞ്ചും സെന്റ് സ്ഥലത്ത് വീടു വച്ച് പരിമിതമായ സൗകര്യങ്ങളില്‍ കഴിയുന്നവര്‍ക്ക് പഴം പച്ചക്കറി തുടങ്ങിയവയ്ക്ക് മാര്‍ക്കറ്റിലെ വിഷലിപ്തമായ പച്ചക്കറികളെ ആശ്രയി ക്കുകയേ വഴിയൊള്ളു. എന്നാല്‍ ടെറസിലൊരു പച്ചക്കറി തോട്ടം എന്ന ആശയം വന്നതോടെ ഈ സാഹചര്യ ത്തിനും വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതിനൊരു പ്രചോദനമായിരുന്നു ഹൗ ഓള്‍ഡ് ആര് യൂ എന്ന് സിനിമയിലെ മഞ്ചു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രം. ആ സിനിമയെകാള്‍ ഹിറ്റ് ആയത് ആ സിനിമ പ്രചരിപ്പിച്ച ടെറസിലെ കൃഷി എന്ന ആശയമായിരുന്നു. ഈ സിനിമ നല്കിയ പ്രചോദനത്തെ തുടര്‍ന്ന് നഗരപ്രദേശങ്ങളിലെ ധാരാളം ആളുകള്‍ ഈ രംഗത്തേയ്ക്ക് കടന്നു വന്നു.
ഒരു അടുക്കള തോട്ടം ഉണ്ടാക്കാന്‍ ആവശ്യമായ ഭൂമി ഇല്ലാത്തവര്‍ക്ക് സ്വന്തം വീടിന്റെ ടെറസില്‍ തന്നെ മനോഹരമായ തോട്ടം നിര്‍മ്മിക്കാവുന്നതാണ്. വിഷമില്ലത്ത നല്ല ശുദ്ധമായ പച്ചക്കറി ആഹാരത്തില്‍ ഉള്‍പ്പെടുത്താം എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും അനുദിന ജീവിതത്തിലേയും ഓഫീസിലേയും ടെന്‍ഷന്‍ ഒഴിവാക്കാനും മട്ടുപാവ് കൃഷി നല്ലൊരു മാര്‍ഗ്ഗമാണ്

കറിവെക്കാന്‍ പച്ചക്കറി ആവശ്യമുള്ളപ്പോള്‍, സ്വന്തം മട്ടുപ്പാവില്‍ സ്വയം നട്ടുവളര്‍ത്തിയ ചെടികളില്‍നിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകള്‍ തന്നെ ഉപയോഗിക്കുന്ന്ത വളരെയധികം സന്തോഷം തരുന്ന കാര്യമാണ്.
ഓരോരുത്തര്‍ക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതല്‍ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങള്‍ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു.
വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി, അമിതമായ കീടനാശിനി പ്രയോഗത്തിനും അനാരോഗ്യകരമായ ഉല്പാദനരീതികള്ക്കും വിധേയമായ, പുതുമ നഷ്ടപ്പെട്ട ഭക്ഷ്യവിളകള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടാത്ത സാമ്പത്തികസ്വാതന്ത്ര്യം കൂടിയാണു് ഈ നൂതനകൃഷിരീതി വഴി ലഭ്യമാകുന്നത്.
വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്ന സൗരോര്‍ജ്ജം,നീക്കം ചെയ്യുക എന്നത് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന െജെവാവശിഷ്ടങ്ങള് എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണ് ടെറസ് കൃഷി വിജയകരമായി നടത്തുന്നത്.
ഊര്‍ജ്ജം,ജലം,കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്നപ്രകൃതിവിഭവങ്ങള് കൂടുതല്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തന്‍പ്രവണത കൂടിയാണു് ടെറസ്സ് കൃഷി.
ഗുണങ്ങള്‍

സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാര്‍ഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള ‘മേല്ക്കൂരകൃഷി’.
വീടിനു ചുറ്റും നിലനിര്‍ത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്.സൂര്യപ്രകാശം,ജലം,ജൈവാവശിഷ്ടങ്ങള്‍ എന്നിവയുടെ മികച്ച ഉപഭോഗരീതികള്‍ക്കും നല്ലൊരു ഉദാഹരണമാണ് ടെറസ് കൃഷി.
ടെറസ്സ് കൃഷിയില്‍ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാള്‍ക്കു സ്വാംശീകരിക്കാന്‍കഴിയും.
അനുയോജ്യമായ പച്ചക്കറികള്‍
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ മേല്‍ക്കൂര കൃഷിയായി ചെയ്യാം.
ഇവ കൂടാതെ പരീക്ഷണ അടിസ്ഥാനത്തില്‍ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സില്‍ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീര്‍ഘകാലവിളകളും കൂടി ടെറസ്സില്‍ കൃഷി ചെയ്യാന്‍ സാധിക്കും. അല്പം സമയം ചെലവൊഴിച്ചാല്‍ മാത്രം മതി നമ്മുടെ മട്ടുപാവില്‍ തന്നെ നല്ലൊരു അടുക്കള തോട്ടമുണ്ടാക്കാന്‍

