ആഘോഷങ്ങളുടെ പൊന്‍തിളക്കവുമായി ‘ലൂമിന 2026’ ബ്രീസ്‌ബെയ്ന്‍ മലയാളി മനസ്സ് ഇനി ആഘോഷരാവില്‍

ബ്രീസ്‌ബെയ്ന്‍: ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മകളില്‍ പ്രമുഖരായ കൈരളി ബ്രീസ്‌ബെയ്ന്‍ (K airali Bri-sbane Inc) സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഘോഷമാമാങ്കം ‘ലൂമിന 2026’ (Lum-in-a 2026) അണിയറയില്‍ ഒരുങ്ങുന്നു. Chritsmas, New Year, Autsralia Day, Indian Republic Day സംയുക്ത ആഘോഷമായാണ് ‘ലൂമിന’ അരങ്ങേറുന്നത്.ജനുവരി 24-ന് വൈകുന്നേരം 5 മണി മുതല്‍ കാരവത്തയിലെ ഐ.സി.ബി ഹാളില്‍ (I-CB, Kar-awath-a) വെച്ചാണ് പരിപാടികള്‍ നടക്കുക.

‘ഓരോ നിമിഷവും തിളങ്ങട്ടെ’ (Where Every Moment Glows) എന്ന പ്രമേയത്തില്‍ ഒരുക്കുന്ന ഈ പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും മറ്റ് ആഘോഷങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പുതുവര്‍ഷത്തിന്റെ ആവേശവും റിപ്പബ്ലിക് ദിനത്തിന്റെയും ഓസ്ട്രേലിയ ഡേയുടെയും ഗാംഭീര്യവും ഒത്തുചേരുന്ന ഈ മഹാമേളയിലേക്ക് എല്ലാ മലയാളികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കൈരളി ബ്രീസ്‌ബെയ്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *