കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പാല് വില ക്ഷീര കര്‍ഷകര്‍ക്ക് നല്കുന്ന സംസ്ഥാനം കേരളമാണെന്ന് ക്ഷീര വികസനമന്ത്രി ജെ. ചിഞ്ചുറാണി. കോഴിക്കോട്ട് ആരംഭിച്ച സതേണ്‍ ഡയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരുമായി ചേര്‍ന്ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ചിഞ്ചുറാണി.
പാലുത്പാദനത്തില്‍ കേരളം ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. 14 ശതമാനമാണ് ഉത്പാദന വർധന. പാലുത്പാദന ക്ഷമതയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു.തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ആന്ധ്രപ്രദേശ് മന്ത്രി കിഞ്ചാരപ്പു അട്ജന് നായിഡു, പോണ്ടിച്ചേരി മന്ത്രി ജയകുമാർ എന്നിവരും മന്ത്രി ചിഞ്ചുറാണിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യന്‍ ഡയറി അസോസിയേഷന് ചെയര്മാന് സുധീര്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.

