കൊച്ചി: ലൈഫ് ഇന്‍ഷ്വറന്‍സിനുള്ള ആവശ്യകത വ്യാപിച്ചിരിക്കുന്നതിനാല്‍ 2026ല്‍ കൂടുതല്‍ കരുത്തുറ്റ പ്രൊഡക്ടുകള്‍ വാഗ്ദാനം ചെയ്യുന്ന പരിഷ്കാരങ്ങള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇൻഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കമലേഷ് റാവു.
നിലവില്‍ പ്രധാനമായും സംരക്ഷണം, നിശ്ചിത വാര്‍ഷിക വരുമാനം, സേവിംഗ്സ് പ്രൊഡക്ടുകള്‍ എന്നിവയിലൂടെയാണ് ലൈഫ് ഇൻഷ്വറന്‍സ് വളര്‍ച്ച പ്രാപിച്ചിരിക്കുന്നത്. വിദേശ നാണ്യ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ വിപണിയില്‍ പ്രവേശിക്കുന്നത് കണ്ടേക്കാം.
പോസിറ്റീവ് റെഗുലേറ്ററി അന്തരീക്ഷം, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ പുരോഗതി, വര്‍ധിച്ച ഉപഭോക്തൃ അവബോധം എന്നിവ 2026ല്‍ ലൈഫ് ഇൻഷ്വന്സില് സുസ്ഥിരവും ആരോഗ്യകരവുമായ വളര്‍ച്ച സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

