കൊച്ചി: ഫാഷന്‍ മേഖല സംരംഭകശക്തിയുടെ തെളിവാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇന്ത്യന്‍ ഫാഷന്‍ ഫെയറിന്റെ (ഐഎഫ്എഫ്) ഭാഗമായി ഫാഷന്‍ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്കുന്ന ഐഎഫ്എഫ് അവാര്‍ഡ്സ് നൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ബാപ്പു ചമയം അര്‍ഹനായി. ഐഎഫ്എഫ് എക്സ്പോ ഡയറക്ടര്‍മാരായ പി.പി. സാദിഖ് , സമീര്‍ മൂപ്പന്, പി.വി. ഷാനവാസ് , ഷാനിര്‍ ജോനകശേരി, പി.വി. ഷഫീഖ് എന്നിവരും ഫാഷന്‍–റീട്ടെയില്‍ മേഖലകളിലെ സംരംഭകരും വ്യവസായ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

