ആകപ്പാടെ അലങ്കോലമായി; കൂട്ടത്തോടെ സൂപ്പർ മാർക്കറ്റിലേക്ക് ഇരച്ചുകയറി ആടുകൾ,അന്തംവിട്ട് ജീവനക്കാർ.

ബവേറിയ : സൂപ്പർമാർക്കറ്റിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി ആടുകൾ. വിചിത്രമായ സംഭവം നടന്നത് ജർമ്മനിയിലാണ്. തെക്കൻ സംസ്ഥാനമായ ബവേറിയയിലെ ഒരു ഡിസ്‌കൗണ്ട് സൂപ്പർമാർക്കറ്റ് ശൃംഖലയായ പെന്നിയിലേക്കാണ് ഒരുകൂട്ടം ആടുകൾ കയറിയത്.

ആടുകൾ കയറി വന്നതോടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ആകപ്പാടെ അമ്പരന്നുപോയി. കടയിൽ കയറിയ ശേഷം അവ ആകെ ചുറ്റിനടന്നു. ചെക്ക് ഔട്ട് ഏരിയയിൽ 20 മിനിറ്റോളം നേരമാണ് അവ ചെലവഴിച്ചത്. ചില ജീവനക്കാരാവാട്ടെ കൗണ്ടറിൽ ഇടിച്ച് ശബ്ദമുണ്ടാക്കി അവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

ഷോപ്പിംഗ് ബാഗുമായി പോകുന്ന ഒരാളെ കണ്ടപ്പോൾ അത് തീറ്റയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആടുകൾ കൂടുതൽ തീറ്റ തേടാനായി സൂപ്പർമാർക്കറ്റിലേക്ക് കയറിയതെന്നാണ് ആടുകളെ നോക്കുന്നയാൾ പറയുന്നത്.
500 ആടുകളുടെ ഒരുകൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയാണ് ഈ ആടുകൾ സൂപ്പർ മാർക്കറ്റിലേക്ക് എത്തിയത്. ഒടുവിൽ കുറേനേരത്തിന് ശേഷം സൂപ്പർ മാർക്കറ്റിൽ നിന്നും അവ പുറത്തേക്ക്
പോകുകയും ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *