വിക്ടോറിയയിലെ കാട്ടുതീയ്ക്കിടയില്‍ കാണാതായവരെ കണ്ടെത്തി; കൊച്ചുകുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് കാണാതായത്

വിക്ടോറിയയിൽ കാട്ടുതീയ്ക്കിടയിൽ കാണാതായവരെ കണ്ടെത്തി.ലോഗ്വുഡ് (Longwood) മേഖലയില്‍ നിന്ന് കാണാതായ മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്തിയെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. കാണാതായവരില്‍ ഒരു കൊച്ചു കുട്ടിയും ഉള്‍പ്പെട്ടിരുന്നു എന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

തിരച്ചിലിനൊടുവില്‍ ഇവരെ സുരക്ഷിതമായി കണ്ടെത്താന്‍ സാധിച്ചു. ഇവരെ പ്രാഥമിക പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുക ശ്വസിച്ചതുമൂലമുള്ള ചെറിയ അസ്വസ്ഥതകള്‍ ഒഴിച്ചാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം എല്ലാവരെയും കണ്ടെത്തിയെങ്കിലും, ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ രക്ഷാസേന (Emergency Services) പരിശോധന തുടരുകയാണ്.കാണാതായവരെ കണ്ടെത്താനായത് വലിയ ആശ്വാസമാണെങ്കിലും, തീപിടുത്തം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.

ഏകദേശം 1.5 ലക്ഷം ഹെക്ടര്‍ ഭൂമി ഇതിനകം കത്തിനശിച്ചു. പുക കാരണം പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *