യു പി യിൽ ഇറച്ചിക്കടക്കാരൻ അറസ്റ്റിൽ ; ഇറച്ചിക്കടയിലെത്തിയ വളർത്തുനായയെ കുത്തിക്കൊന്നു.

ലഖ്‌നൗ: ഉത്തർപ്രദേശിൽ വളർത്തുനായയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇറച്ചിക്കടക്കാരൻ അറസ്റ്റിൽ.

പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൂപേന്ദ്ര ശർമ എന്ന വ്യക്തിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ദിക്ഷ ഭാവ്രെ പറഞ്ഞു.ഭൂപേന്ദ്ര ശർമയുടെ വളർത്തുനായ പ്രദേശത്തെ ഒരു ഇറച്ചിക്കടയിൽ കയറി എന്നാരോപിച്ചായിരുന്നു ഇറച്ചിക്കടക്കാരനും സഹായിയും നായയെ കൊലപ്പെടുത്തിയത്. സലിം എന്ന ഇറച്ചി വിൽപ്പനക്കാരനും വസീം എന്ന മറ്റൊരാളും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നായയെ ആക്രമിച്ചതായും ഇത് നായയുടെ മരണത്തിന് കാരണമായതായും പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം പ്രതിസംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം സലിമിനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *